ഏറ്റവും പ്രിയങ്കരനായ സ്‌നേഹിതനെയും ജേഷ്ഠ സഹോദരനെയുമാണ് നഷ്ടമായത്: വി.ഡി സതീശൻ

രാഷ്ട്രീയ എതിരാളികളോട് സൗമ്യമായി പെരുമാറുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ് കാനം രാജേന്ദ്രനെന്ന് വി.ഡി സതീശൻ പറഞ്ഞു

Update: 2023-12-08 16:23 GMT

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും പ്രിയങ്കരനായ സ്‌നേഹിതനെയും ജേഷ്ഠ സഹോദരനെയും പരിണിത ഭക്തനായ ഒരു രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായത്. രാഷ്ട്രീയ എതിരാളികളോട് സൗമ്യമായി പെരുമാറുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ് കാനം. മനസിലൊരു ഇടമുണ്ടായിരുന്ന നേതാവിനെയാണ് നഷ്ടമായതെന്നും വി.ഡി സതീശൻ പറഞ്ഞു.

രാഷ്ട്രീയ കർമമണ്ഡലത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. രോഗബാധിതനായി വളരെപെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്താണ് വേർപാടുണ്ടായത്. കഴിഞ്ഞാഴ്ച സർജറിക്ക് ശേഷം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അപ്പോൾ വളരെ പ്രതീക്ഷയോടെയും ആത്്മവിശ്വാസത്തോടെയുമാണ് അദ്ദേഹം പ്രതികരിച്ചത്.

Advertising
Advertising

നന്നായി തിരിച്ചുവരാൻ കഴിയുമെന്ന ആത്മ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയതൊന്നും അദ്ദേഹത്തെ തളർത്തിയിരുന്നില്ല. അതിനെ അതിജിവിച്ചു കൊണ്ട് വീണ്ടും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹമന്ന് പ്രകടിപ്പിച്ചിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News