ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തട്ടിപ്പ്: നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു

കോഴിക്കോട് പാലാഴി സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാൽപതിനായിരം രൂപയാണ് തിരികെ ലഭിച്ചത്

Update: 2024-01-06 13:59 GMT

നഷ്ടപ്പെട്ട പണം തിരികെ ലഭിച്ച പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണന്‍

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. പാലാഴി സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാൽപതിനായിരം രൂപയാണ് തിരികെ ലഭിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജ്യമായി നിർമിച്ചായിരുന്നു പണം തട്ടിയത്. കേസിൽ ഗുജറാത്ത്‌  മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു.

പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനിൽ നിന്നാണ് 40,000 രൂപ തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തിന്റെ വീഡിയോ വ്യാജമായി എ.ഐയിലൂടെ സൃഷ്ടിച്ചാണ് രാധാകൃഷ്ണനിൽ നിന്നും പണം തട്ടിയത്. തട്ടിപ്പ് മനസിലായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തുന്നത്.

സമാനമായ രീതിയില്‍ പലരില്‍ നിന്നായി സംഘം പണം തട്ടിയതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ അക്കൗണ്ട് നേരത്തെ തന്നെ  പൊലീസ് മരവിപ്പിച്ചിരുന്നു. നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്ന് രാധാകൃഷ്ണന്റെ കേസില്‍ കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പണം ക്രെഡിറ്റ് ആയതായി രാധാകൃഷ്ണന് സന്ദേശം ലഭിച്ചത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News