എറണാകുളം മൂവാറ്റുപുഴ ലോട്ടറി ഓഫീസിനു മുന്നിൽ ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യാഭീഷണി

ലോട്ടറി തൊഴിലാളിയായ മനോജ് ഏലിയാസാണ് പെട്രോളുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്

Update: 2023-08-28 07:45 GMT
Advertising

 എറണാകുളം: എറണാകുളം മൂവാറ്റുപുഴ ലോട്ടറി ഓഫീസിനു മുന്നിൽ ലോട്ടറി തൊഴിലാളിയുടെ ആത്മഹത്യാഭീഷണി. ലോട്ടറി തൊഴിലാളിയായ മനോജ് ഏലിയാസാണ് പെട്രോളുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. മൂവാറ്റുപുഴ പോലീസും, ഫയർഫോഴ്‌സും എത്തിയാണ് മനോജിനെ അനുനയിപ്പിച്ചത്.

രാവിലെ പത്തുമണിക്ക് പെട്രോളുമായി ലോട്ടറി വകുപ്പിന് കീഴിയിലുള്ള ലോട്ടറി സബ് ഓഫീസിന് മുന്നിലെത്തിയ മനോജ് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ആത്മഹത്യകുറിപ്പ് സമീപത്തുണ്ടായിരുന്നവർക്ക് നൽകിയതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ലോട്ടറി തൊഴിലാളികൾക്ക് ഓണത്തിന് പ്രഖ്യാപിച്ച ബോണസ് സമയബന്ധിതമായി നൽകുന്നില്ല, ലോട്ടറി തൊഴിലാളികൾക്ക് ലോട്ടറി ടിക്കെറ്റുകൾ നൽകാതെ ഏജന്റുമാർക്ക് മറിച്ചു നൽകുകയാണ്. ഇതിന് വേണ്ടി സൃഷ്ടിച്ച് സ്ലാബ് സംമ്പ്രദായം പിൻവലിക്കണം എന്നീ ആവശ്യങ്ങളുയർത്തിയാണ് മനോജ് ഭീഷണിയുയർത്തിയത്. ഇതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ പൊലീസിൽ വിവരമറിയിക്കുകയും പൊലീസും ഫയർഫോഴ്‌സുമെത്തി ഇയാളിൽ നിന്ന് പെട്രോൾ കുപ്പി വാങ്ങുകയും ഇയാളെ അനുനയിപ്പിക്കുകയും ചെയ്യുകയായിരുന്നു. മനോജിനെ ഇപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Full View
Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News