പെൺകുട്ടിയുമായി സൗഹൃദം, ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു

ഒരു ദിവസം വൈകീട്ട് ആറര മുതൽ പിറ്റേന്ന് രാത്രി ഒമ്പതരവരെ മർദനം തുടർന്നെന്ന് ഫർഹൽ അസീസ് പറഞ്ഞു. കയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്.

Update: 2023-01-03 12:27 GMT

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. അക്രമിസംഘം നഗ്നനാക്കി ചിത്രങ്ങൾ പകർത്തിയെന്നും മൊബൈൽ ഫോൺ കവർന്നെന്നും കോലളമ്പ് സ്വദേശിയായ ഫർഹൽ അസീസ് പറഞ്ഞു. അക്രമിസംഘത്തിൽപ്പെട്ട യുവാവിന്റെ സഹോദരിയുമായി ഫർഹൽ അസീസിനുണ്ടായ സൗഹൃദമാണ് മർദനത്തിന് കാരണമെന്നാണ് സൂചന.

അക്രമിസംഘത്തിന്റെ ഭീഷണി ഭയന്ന് വണ്ടിയിൽനിന്ന് വീണതാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. പിന്നീട് ഗുരുതര പരിക്ക് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ കൂടുതൽ അന്വേഷിച്ചപ്പോഴാണ് മർദനത്തിനിരയായ വിവരം യുവാവ് വെളിപ്പെടുത്തിയത്. വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി സമീപത്തെ വയലിലെത്തിച്ച് വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു.

Advertising
Advertising

ഒരു ദിവസം വൈകീട്ട് ആറര മുതൽ പിറ്റേന്ന് രാത്രി ഒമ്പതരവരെ മർദനം തുടർന്നെന്ന് ഫർഹൽ അസീസ് പറഞ്ഞു. കയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ പാടുകളുണ്ട്. ഇരുമ്പ് വടിയും ബെൽറ്റും ഉപയോഗിച്ചാണ് മർദിച്ചതെന്ന് യുവാവ് പറഞ്ഞു. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News