രാജ്യത്തെ നീതിന്യായ സംവിധാനം അപകടകരമായ അവസ്ഥയിലെന്ന് മഅ്ദനി

Update: 2021-06-21 06:45 GMT

രാജ്യത്തെ നീതിന്യായ സംവിധാനം അപകടകരമായ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനി. 'നീതിപീഠങ്ങളിൽ നിരാശരായി വിടപറയുന്ന ഉമ്മമാർ' എന്ന തലക്കെട്ടിൽ മൈനോറിറ്റി റൈറ്റ്സ് വാച്ച് സാമൂഹിക മാധ്യമമായ ക്ലബ് ഹൗസിൽ സംഘടിപ്പിച്ച സിദ്ദീഖ് കാപ്പന്റെ മാതാവിന്റെ അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.


സിദ്ദീഖ് കാപ്പൻ ജയിലിലിരുന്ന് അനുഭവിക്കുന്ന വേദനയും മാനസിക സംഘർഷം എന്തായിരിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാകുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ നിലവിലെ അവസ്ഥയിൽ ഇവരെല്ലാം ജയിലിനുള്ളിലാണെങ്കിലും ജീവിച്ചിരിക്കുന്നു എന്നുള്ളത് തന്നെ ആശ്വാസമുള്ള കാര്യമാണ്. നീതിപീഠങ്ങളുടെ അകക്കണ്ണുകൾ അടഞ്ഞു പോയി. പുറംകണ്ണുകൾ പോയി പതിക്കുന്നത് നാഗ്പൂർ അടക്കമുള്ളിടങ്ങളിലേക്കാണെന്നും മഅദനി പറഞ്ഞു

Advertising
Advertising

Full View

മോനെ കാണാനുള്ള ആഗ്രഹം പറഞ്ഞ് പറഞ്ഞ് ഉമ്മ പോയെന്ന് സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാന പറഞ്ഞു. സിദ്ധീഖ് കാപ്പന്റെ ജയിൽവാസം ഉമ്മയുടെ ആരോഗ്യനില വഷളാകാൻ കാരണമായെന്നും അവർ പറഞ്ഞു.

Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News