കേരളത്തിലേക്ക് പോകാൻ അനുമതി തേടി മഅ്ദനി വീണ്ടും സുപ്രിംകോടതിയിൽ

മഅദ്‌നിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

Update: 2023-07-10 02:13 GMT

ബംഗളൂരു: കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി മഅദ്‌നി വീണ്ടും സുപ്രിംകോടതിയിൽ. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് ആവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയെ സമീപിച്ചത്. പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രിംകോടതിയെ ധരിപ്പിക്കും. കേരള പൊലീസ് സൗജന്യ സുരക്ഷ ഏർപ്പെടുത്തിയ വിവരവും കോടതിയെ അറിയിക്കും. മഅദ്‌നിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

അടുത്തിടെ മഅ്ദനി കേരളത്തിൽ എത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. രക്തസമ്മർദവും ക്രിയാറ്റിന്റെ അളവും അനിയന്ത്രിതമായി ഉയർന്നതിനെ തുടർന്ന് അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏപ്രിൽ 17നാണ് രോഗിയായ പിതാവിനെ കാണാൻ സുപ്രിംകോടതി മഅ്ദനിക്ക് മൂന്നുമാസത്തെ ജാമ്യം അനുവദിച്ചത്. അന്നത്തെ കർണാടക സർക്കാർ യാത്രാ ചെലവിനായി ഭീമൻ തുക ചുമത്തിയതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിക്ക് നാട്ടിലെത്താനായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News