മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; രക്തസമ്മർദം ഉയര്‍ന്ന് നില്‍ക്കുന്നു

മഅ്ദനിയുടെ ചികിത്സക്കായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്ന് പി.ഡി.പി നേതൃത്വം ആവശ്യപ്പെട്ടു

Update: 2023-06-28 02:05 GMT
Editor : Lissy P | By : Web Desk

കൊച്ചി: പി.ഡി.പി നേതാവ്  അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. രക്തസമ്മർദവും ക്രിയാറ്റിന്റെ അളവും ഉയർന്നു തന്നെ നില്‍ക്കുകയാണ്.

കിഡ്നിയുടെ പ്രവർത്തന ശേഷി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ചികിത്സയും തുടരുകയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും അൻവാർശേരിയിലേക്കുള്ള യാത്രയുടെ കാര്യത്തിൽ തീരുമാനമാക്കുക. ചികിത്സ നീണ്ടാൽ മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. മഅ്ദനിയുടെ ചികിത്സക്കായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപ്പെടണമെന്ന് പി.ഡി.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News