മാധ്യമം വെളിച്ചം ഫ്രീഡം ക്വിസ്- കലാശക്കൊട്ടിന് 10 പേർ; ഗ്രാൻഡ് ഫിനാലെ നാളെ ലുലുവിൽ

ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് അറിവിന്റെ വാതിൽ തുറക്കാനെത്തും

Update: 2025-08-14 09:04 GMT

കോഴിക്കോട്: മാധ്യമം വെളിച്ചം ക്രേസ് ബിസ്കറ്റുമായി ചേർന്നൊരുക്കുന്ന ‘ഫ്രീഡം ക്വിസ്’ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കാൻ പത്തുപേർ. രോഹൻ കെ. (ടി.ആർ.കെ എച്ച്.എസ്.എസ് വാണിയംകുളം), വിസ്മയ എം.വി (സേക്രട്ട് ഹാർട്ട് സ്കൂൾ തൃശൂർ), ദിബ അഫിയ കെ. (ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്), ജെനിൻ അബ്ദുൽ നസിർ (പി.ടി.എം എച്ച്.എസ്.എസ് കൊടിയത്തൂർ), ആദിൽ ടി.പി (പി.പി.എം.എച്ച്.എസ്.എസ് ​കൊട്ടൂക്കര) നവർ വി. (ഗവ. സിറ്റി എച്ച്.എസ് സ്കൂൾ കണ്ണൂർ), ആദിനാരായണൻ ടി.കെ. (എച്ച്.എസ്.എസ് ബ്രഹ്മമംഗലം, കോട്ടയം), അമൻ ഫയാസ് കെ. (എം.​ജെ.എച്ച്.എസ്.എസ് എളേറ്റിൽ), ഹിരൺ ബി (ജി.എച്ച്.എസ്.എസ് പെരിങ്ങളം), റിഷാം ഇബ്രാഹിം ടി.എ. (എം.എൻ.കെ.എം എച്ച്.എസ്.എസ് ചിറ്റിലംചേരി, പാലക്കാട്) എന്നിവരാണ് ഫൈനലിൽ അങ്കം കുറിക്കുക. 60 പേർ പ​ങ്കെടുത്ത ആവേശോജ്ജ്വലമായ സെമിഫൈനൽ മത്സരത്തിൽനിന്നാണ് പത്തുവിജയികളെ തെരഞ്ഞെടുത്തത്. ക്വിസ് മാസ്റ്ററും എ.ഐ ട്രെയിനറുമായ സുഹൈർ സിറിയസ് സെമി ഫൈനൽ നയിച്ചു.

Advertising
Advertising

സ്കൂൾ വിദ്യാർഥികളിൽ സ്വാതന്ത്ര്യദിന അറിവും അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 15ന് കോഴിക്കോട് ലുലുവിൽ അരങ്ങേറുന്ന ഗ്രാൻഡ് ഫിനാലെ നയിക്കുക ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ആയിരിക്കും. ക്വിസ്റ്റിങ് രംഗത്ത് റിവേഴ്‌സ് ക്വിസ്റ്റിങ് എന്ന നൂതന ആശയം കൊണ്ടുവന്ന് അതിലൂടെ പ്രേക്ഷക മനസ്സുകളുടെ സ്വന്തം ഗ്രാന്റ്മാസ്റ്റർ ആയി മാറിയ വ്യക്തിയാണ് ജി.എസ്. പ്രദീപ്. ദൃശ്യ മാധ്യമ രംഗത്ത് പുത്തൻ തരംഗം തീർത്ത വിജ്ഞാനത്തിന്റെ അശ്വമേധവുമായി ഫ്രീഡംക്വിസിൽ അരങ്ങുതകർക്കാനെത്തുമ്പോൾ അറിവിന്റെ ലോകത്തേക്കുള്ള പ്രയാണം കൂടിയാകും വേദി.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നുമുതൽ 10 വരെ സംഘടിപ്പിച്ച പ്രതിദിന ക്വിസ് മത്സരത്തിൽനിന്നാണ് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഇന്ത്യൻ ചരിത്രം, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവയെക്കുറിച്ച് അറിവും അവബോധവും വർധിപ്പിക്കുന്നതിനായാണ് ഫ്രീഡം ക്വിസ് മത്സരം. സ്വർണനാണയം ഉൾപ്പെടെ രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിട്ടുള്ളത്. വിവരങ്ങൾക്ക് +91 96450 09444 വിളിക്കുക.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News