മലപ്പുറം തെരട്ടമ്മലിൽ ഫുട്‌ബോൾ മത്സരത്തിനിടെ പടക്കങ്ങൾ കാണികൾക്കിടയിലേക്ക് തെറിച്ച് പൊട്ടി; ഇരുപതോളം പേർക്ക് പരിക്ക്
ആരുടെയും പരിക്ക് ഗുരുതരമല്ല.
Update: 2025-02-18 16:53 GMT
അരീക്കോട്: തെരട്ടമ്മലിൽ സെവൻസ് ഫുട്‌ബോൾ മത്സരത്തിൽ കരിമരുന്ന് പ്രയോഗത്തിനിടെ അപകടം. പടക്കങ്ങൾ കാണികൾക്കിടയിലേക്ക് തെറിച്ചാണ് അപകടം. കുട്ടികളുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാത്രി എട്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.