യു.എസ് സ്‌കോളർഷിപ്പ്; ഇന്ത്യയിൽ നിന്നുള്ള അഞ്ചു പേരിൽ മലപ്പുറത്തുകാരിയും

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിനാണ് റീമ തെരഞ്ഞെടുക്കപ്പെട്ടത്

Update: 2021-11-17 09:40 GMT
Editor : Jaisy Thomas | By : Web Desk

ഇന്ത്യയിൽ നിന്നുള്ള അഞ്ച് ബിരുദ വിദ്യാർഥികൾക്കൊപ്പം യു.എസ് സ്‌കോളർഷിപ്പിന് അർഹയായി മലപ്പുറംകാരിയും. ബി.ടെക് വിദ്യാർഥിയായ തിരൂർ സ്വദേശി റീമ ഷാജിക്കാണ് ഈ അപൂർവ്വ നേട്ടം. ഒരു സെമസ്റ്റർ അമേരിക്കയിൽ സ്‌കോളർഷിപ്പോടെ പഠിക്കാം. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിനാണ് റീമ തെരഞ്ഞെടുക്കപ്പെട്ടത്. പഠനത്തിനാവശ്യമായ എല്ലാ ചെലവുകളും അമേരിക്കൻ എംബസി വഹിക്കും.

ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു അമേരിക്കയിൽ പോയി പഠിക്കുക എന്നത്. മാതാപിതാക്കളാണ് എന്‍റെ പ്രോത്‌സാഹനം.. റീമ പറഞ്ഞു. ലൂസിയാനയിലെ മാഗ്നനിറ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടർ സയന്‌സ് എഞ്ചിനീയറിംഗിലാണ് റീമയ്ക്ക് പഠിക്കാൻ അവസരം കിട്ടിയത്. ക്ലാസുകൾ അടുത്ത വർഷം ജനുവരിയിൽ തുടങ്ങും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News