നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം
മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്
Update: 2025-09-10 10:33 GMT
കൊച്ചി: നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ പറഞ്ഞു.
കാഠ്മണ്ഡുവിൽ നിന്നും ഏഴു കിലോമീറ്റർ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. പഠന യാത്രയുടെ ഭാഗമായാണ് നേപ്പാളിലേക്ക് പോയത്.