ഖൊരഗ്പൂർ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ ഏവൂർ സ്വദേശി ദേവികാ പിള്ളയാണ് മരിച്ചത്.

Update: 2024-06-18 09:45 GMT

ന്യൂഡൽഹി: ഖൊരഗ്പൂർ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ഏവൂർ സ്വദേശി ദേവികാ പിള്ളയാണ് മരിച്ചത്. ഐ.ഐ.ടിയിലെ മൂന്നാം വർഷ വിദ്യാർഥിയാണ് ദേവിക. തിങ്കളാഴ്ച രാവിലെയാണ് ദേവികയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ദേവികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹപാഠികൾ ആരോപിച്ചു. എ ബ്ലോക്കിൽ താമസിച്ചിരുന്ന ദേവികയുടെ മൃതദേഹം ബി ബ്ലോക്കിൽനിന്ന് എങ്ങനെ കണ്ടെത്തിയെന്ന സംശയമാണ് ഇവർ ഉയർത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News