മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുക്കും; എം.എം ഹസനുമായി ചർച്ച നടത്തി

രണ്ടര വർഷം മുമ്പാണ് മമ്പറം ദിവാകരനെതിരെ കോൺഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്.

Update: 2024-03-11 04:33 GMT

കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം ഹസൻ മമ്പറം ദിവാകരനുമായി ഫോണിൽ സംസാരിച്ചു. പാർട്ടിയിലെ സ്ഥാനങ്ങൾ തിരിച്ചുനൽകുമെന്നാണ് റിപ്പോർട്ട്. കെ.സുധാകരനെതിരെ കണ്ണൂരിൽ മത്സരിക്കുമെന്ന് ദിവാകരൻ പ്രഖ്യാപിച്ചിരുന്നു.

രണ്ടര വർഷം മുമ്പാണ് മമ്പറം ദിവാകരനെതിരെ കോൺഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. മമ്പറം ദിവാകരൻ നേതൃത്വം നൽകിയിരുന്ന ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അദ്ദേഹം കോൺഗ്രസുമായി പൂർണമായും അകന്നത്.

Advertising
Advertising

കെ. സുധാകരനുമായി അടുപ്പമുള്ള ചിലർ മമ്പറം ദിവാകരനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ടാൽ മാത്രമേ സമവായത്തിനുള്ളൂ എന്ന നിലപാടിലായിരുന്നു മമ്പറം ദിവാകരൻ. തുടർന്നാണ് എം.എം ഹസൻ തന്നെ ചർച്ച നടത്തിയത്. കണ്ണൂരിൽ മത്സരിക്കില്ലെന്ന് മമ്പറം ദിവാകരൻ ഹസനെ അറിയിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News