രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസ്: അതിജീവിതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
കൊല്ലം പാലത്തറ സ്വദേശി അരീഫിനെയാണ് കൊല്ലം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ അതിജീവിതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.
കൊല്ലം പാലത്തറ സ്വദേശി അരീഫിനെയാണ് കൊല്ലം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് .
ഇയാളിൽ നിന്ന് ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു. സമാന രീതിയിൽ മൂന്ന് കേസുകൾ കൊല്ലം ജില്ലയിൽ രജിസ്റ്റർ ചെയ്തു. ചിത്രങ്ങൾ പ്രചരിപ്പിച്ച മാധ്യമപ്രവർത്തകന് എതിരെയും റൂറൽ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം സമാനമായ കേസില്‍ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.
മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യമെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജാമ്യ ഹർജിയും രാഹുൽ ഈശ്വർ ഇന്ന് നൽകിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ വിട്ടതിന്റെ അടിസ്ഥാനത്തിൽ അതിന് ശേഷമായിരിക്കും ഹർജി പരിഗണിക്കുക.