കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി
കുടുംബ പ്രശ്‌നമാണ് ആക്രണത്തിന് കാരണമെന്ന് പൊലീസ്
Update: 2025-10-20 08:55 GMT
കോട്ടയം: കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി. ചേരുതോട്ടിൽ ബീന(65), സൗമ്യ (37) എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവ് കരിനിലം സ്വദേശി പ്രദീപാണ് ഇരുവരെയും വെട്ടിയത്. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രദീപിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സീയോൻ കുന്നിലെ റബർ തോട്ടത്തിലാണ് പ്രദീപനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് അക്രമണത്തിന് കാരണെന്ന് പൊലീസ് പറയുന്നു.