പൊലീസുകാരൻ തള്ളിയിട്ടയാള്‍ തലയടിച്ചു വീണു; മന്ത്രിയെ തടഞ്ഞ് നാട്ടുകാര്‍
ആലുവ റെയിൽവേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്
Update: 2025-05-29 08:08 GMT
ആലുവ: മന്ത്രിക്ക് പൈലറ്റു പോകാനനെത്തിയ പൊലീസുകാരൻ പിടിച്ചു തള്ളിയ മദ്യപൻ തലയടിച്ചു വീണു. മന്ത്രി കൃഷ്ണൻ കുട്ടിയെ ആലുവയിൽ നാട്ടുകാർ തടഞ്ഞുവെച്ചു. ഇന്നലെ വൈകീട്ട് ആലുവ റെയിൽവേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
മന്ത്രിയുടെ നിർദേശപ്രകാരം പൈലറ്റ് വാഹനത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കാൻ ആദ്യം പൊലീസ് തയ്യാറാകാത്തതാണ് പ്രതിഷേധത്തിനു കാരണമായത്.