കോട്ടയത്ത് വീട്ടിനുള്ളില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

ഷേർളിയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്

Update: 2026-01-12 06:54 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ യുവതിയും യുവാവും വീട്ടിനുള്ളില്‍ മരിച്ച നിലയിൽ.തുരുത്തി സ്വദേശി ഷേർളി മാത്യുവാണ് (40) മരിച്ചത്. കോട്ടയം ആലുംമൂട് സ്വദേശി ജോബാണ് മരിച്ച യുവാവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

ഷേർളിയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.യുവതിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്.

Advertising
Advertising

സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ലിവിങ് ടുഗതർ പങ്കാളിയായ ജോബ് ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഏഴ് മാസം മുമ്പാണ് മുമ്പാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഷേര്‍ളിയുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്.ഇതിന് ശേഷമാണ് കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. കാഞ്ഞിരപ്പള്ളി പൊലീസ് വീട്ടിൽ പരിശോധന നടത്തി.ഫോറന്‍സിക് സംഘം വിവരങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News