മാനസയും രാഖിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്ന് മാനസയുടെ അമ്മാവൻ

കണ്ണൂരിൽ പരാതി നൽകിയതിനെ പറ്റിയും അറിയില്ലെന്നും അമ്മാവൻ പറഞ്ഞു

Update: 2021-07-31 02:35 GMT

കൊല്ലപ്പെട്ട മാനസയും രാഖിലും തമ്മിലുള്ള ബന്ധം അറിയില്ലെന്ന് മാനസയുടെ അമ്മാവൻ. കണ്ണൂരിൽ പരാതി നൽകിയതിനെ പറ്റിയും അറിയില്ലെന്നും അമ്മാവൻ പറഞ്ഞു.

അതേസമയം ഇരുവരുടെയും പോസ്റ്റ്മാർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷമാകും മെഡിക്കൽ കോളേജിലേക്ക് മാറ്റുക. ബാലിസ്റ്റിക് വിദഗ്ധർ വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തി ഇന്നും പരിശോധന നടത്തും. രാഖിൽ കൊലപാതകത്തിന് ഉപയോഗിച്ച് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കോതമംഗലം എസ്.ഐ ഇന്ന് കണ്ണൂരിലേക്ക് പോകും.

ഇന്നലെയാണ് കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്‍റല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയായ രാഖില്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ വെടിവെച്ച ശേഷം യുവാവ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News