മൻസൂർ വധക്കേസ്; പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഒന്നാംപ്രതി ഷിനോസിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയില്ല

Update: 2021-04-19 06:33 GMT
Advertising

മന്‍സൂര്‍ വധക്കേസിലെ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാംപ്രതി ഷിനോസിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയില്ല. ബാക്കിയുള്ള ഏഴുപേരെയാണ് തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സുഹൈല്‍ അടക്കമുള്ളവരെയാണ് തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിടുന്നത്. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്.

ഒന്ന് മുതല്‍ 11 പേരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. കണ്ടാലറിയാവുന്ന പതിനാല് പേര്‍ക്കും കൊലയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മന്‍സൂറിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള് കൊണ്ട് വെട്ടുകയായിരുന്നു, തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News