പൂജക്കായി കാൻസർ രോഗിയിൽനിന്ന് നാല് ലക്ഷം രൂപ തട്ടിയ മന്ത്രവാദി പിടിയിൽ

ഐരവൺ സ്വദേശിയായ ബാലൻ എന്നയാളാണ് അറസ്റ്റിലായത്. വഞ്ചനാകുറ്റത്തിനും ദുർമന്ത്രവാദത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

Update: 2022-10-16 05:21 GMT

പത്തനംതിട്ട: കോന്നിയിൽ പൂജക്കെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ മന്ത്രവാദി പിടിയിൽ. ഐരവൺ സ്വദേശിയായ ബാലൻ എന്നയാളാണ് അറസ്റ്റിലായത്. വഞ്ചനാകുറ്റത്തിനും ദുർമന്ത്രവാദത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

കാൻസർ രോഗിയായ ഭർത്താവിന്റെ ദോഷം നീക്കിയാൽ രോഗം മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പരാതിക്കാരിയിൽനിന്ന് പണം വാങ്ങിയത്. കുടുംബശ്രീ അംഗങ്ങളുടെ ഇടപെടലിനെ തുടർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭർത്താവിന് ചില ദോഷങ്ങളുണ്ടെന്നും അത് നീക്കിത്തരാമെന്നും പറഞ്ഞാണ് ഇയാൾ പണം വാങ്ങി പൂജ നടത്തുന്നത്. സ്ത്രീകളാണ് പ്രധാനമായും ഇയാളുടെ തട്ടിപ്പിനിരയായത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News