സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ

കോഴിക്കോട് താമരശ്ശേരി മട്ടിക്കുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

Update: 2022-04-03 05:41 GMT
Editor : Dibin Gopan | By : Web Desk

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. കോഴിക്കോട് താമരശ്ശേരി മട്ടിക്കുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ റെയിലിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം.

താമരശ്ശേരി മട്ടുക്കുന്നിലെ കടകളിലും ബസ് സ്‌റ്റോപ്പിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തെ വിഭജിച്ച് ജനങ്ങളുടെ ജീവിതത്തിന് നാശം ചെയ്യുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് മുഴുവൻ ജനങ്ങളും ഒന്നിക്കണമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

മോദി-പിണറായി സർക്കാരുകളുടെ ജനവിരുദ്ധ പദ്ധതിയാണ് കെ റെയിലെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.എല്ലാ പോസ്റ്ററിന് താഴെയും സി.പി.ഐ മാവോയിസ്‌റ്റെന്ന് എഴുതിയിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News