മസാലബോണ്ട് ഇടപാട്: ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസക്കിൻ്റെ ഹരജിയിൽ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

Update: 2024-02-09 01:08 GMT
Editor : Anas Aseen | By : Web Desk
Advertising

കൊച്ചി: മസാലബോണ്ട് ഇടപാടിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇഡിയുടെ തുടർച്ചയായുള്ള സമൻസുകൾ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നാണ് കിഫ്ബിയുടെയും ഐസക്കിൻ്റെയും നിലപാട്.

ഐസക്കിൻ്റെ ഹരജിയിൽ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഐസക്ക് അന്വേഷണവുമായി സഹകരിക്കാത്ത കാര്യം ഇഡി ഹൈക്കോടതിയെ അറിയിക്കും. ചൊവ്വാഴ്ച ഹാജരാകാനായി ഐസക്കിന് സമൻസ് നൽകിയതും ഇഡി ഹൈക്കോടതിയിൽ മറുപടിയായി നൽകും.

സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ദത്താർ കിഫ്ബിക്കായും ജയദീപ് ഗുപ്ത തോമസ് ഐസക്കിനായും ഹാജരാകും. ജസ്റ്റിസ് ദേവൻരാമചന്ദ്രനാണ് ഹരജി പരിഗണിക്കുക.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News