മാസപ്പടി വിവാദം; അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകി

മാസപ്പടി വിവാദത്തിലെ 'പി.വി' പിണറായി വിജയൻ തന്നെയാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Update: 2023-10-05 07:44 GMT

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയരക്ടർക്ക് പരാതി നൽകി. ഇത് മാധ്യമശ്രദ്ധ കിട്ടാൻ ഉന്നയിച്ച ആരോപണമല്ല. കൃത്യമായ തെളിവുണ്ട്. വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇനി നിയമപോരാട്ടം നടത്താനാണ് തീരുമാനം. ഇതിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

മാസപ്പടി വിവാദത്തിലെ 'പി.വി' പിണറായി വിജയൻ തന്നെയാണ്. അത് ഞാനല്ല എന്ന് മാത്രം പറഞ്ഞ് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അത് അനുവദിക്കില്ല. 'പി.വി' അദ്ദേഹം തന്നെയാണ് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News