എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം; ആന്റണി പൂതവേലിനെ തടഞ്ഞ് വിമതവിഭാഗം

ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്

Update: 2022-12-20 01:54 GMT

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ കുർബാന അർപ്പിക്കാനെത്തിയ സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്കപള്ളിയുടെ അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിനെ വിമതവിഭാഗം തടഞ്ഞു. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. ആന്റണി പൂതവേലിനെ കുർബാന അർപ്പിക്കാൻ അനുവദിച്ചില്ല.

സിനഡ് നിർദേശിച്ച ഏകീകൃത കുർബാന നടപ്പാക്കാൻ ഒരു തരത്തിലും അനുവദിക്കില്ല എന്നും ജനാഭിമുഖ കുർബാന തുടരേണ്ടതുണ്ടെന്നുമാണ് വിമതവിഭാഗത്തിന്‍റെ വാദം.

എന്നാല്‍ തനിക്ക് ലഭിച്ച അപ്പോയിൻമെന്റ് അനുസരിച്ചാണ് ഇവിടെ വന്ന് ചാർജെടുത്തതെന്നും ചാർജെടുത്ത സമയത്ത് നിലവിലെ വികാരിയായ നരികുളം അച്ചനോട് എല്ലാ കാര്യങ്ങളും സംസാരിച്ചതാണെന്നും ആന്റണി പൂതവേലി പറഞ്ഞു. ഇതെല്ലം നടന്നത് അച്ചന്റെ അറിവോടെയാണെന്നും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News