തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ടരാജി, മീനാങ്കലിൽ നൂറിലധികം പേർ രാജി വെച്ചു

സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി

Update: 2025-10-20 09:16 GMT

Photo: MediaOne

തിരുവനന്തപുരം: തിരുവനന്തപുരം മീനാങ്കലിൽ സിപിഐയിൽ കൂട്ടരാജി. നൂറിലധികം പേർ പാർട്ടിയിൽനിന്ന് രാജിവച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.

ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കൗൺസിൽ അം​ഗമായ മീനാങ്കൽ കുമാറിനെ ഇനിയും കൗൺസിലിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമെടുക്കുന്നത്. അന്ന് മുതൽ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മീനാങ്കൽ കുമാറിനെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചുകൊണ്ടാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം സംസ്ഥാന നേത‍‍ൃത്വം എടുത്തത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് മീനാങ്കൽ ബ്രാഞ്ചിൽ നിന്ന് നൂറിലധികം പേർ രാജി വെച്ചത്.

Advertising
Advertising

ഉൾപ്പാർട്ടി പ്രശ്നങ്ങൾ കാരണം ഇന്നലെ കൊല്ലം കടയ്ക്കലിലെ സിപിഐയിലും നിരവധി പേർ പാർട്ടി വിട്ടിരുന്നു. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്. പാർട്ടി വിട്ടവർ സിപിഎമ്മിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവുമധികം വേരോട്ടമുള്ള ജില്ലയാണ് കൊല്ലം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ നിന്ന് ജില്ലാ നേതാക്കൾ വിട്ടുനിന്നിരുന്നു. പിന്നാലെയാണ് കൂട്ട രാജിയുണ്ടായത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News