മുഖ്യമന്ത്രി സംഘപരിവാറിന്റെ അടിമ, മോദിയുടെ ദയാവായ്പിലാണ് അധികാരത്തിൽ തുടരുന്നത്: മാത്യു കുഴൽനാടൻ

'മറ്റെല്ലാ കാര്യങ്ങളിലും പുലിയായ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വിഷയത്തിൽ പൂച്ചയായി'

Update: 2025-10-11 16:16 GMT

Photo|MediaOne News

ഇടുക്കി: മുഖ്യമന്ത്രി സംഘപരിവാറിന്റെ അടിമയായി മാറിയിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മറ്റെല്ലാ കാര്യങ്ങളിലും പുലിയായ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വിഷയത്തിൽ പൂച്ചയായി. മകന് ഇഡി സമൻസ് അയച്ച വിഷയം മുഖ്യമന്ത്രി ജനങ്ങളോട് പറയാത്തത് എന്തുകൊണ്ടാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തിൽ തുടരുന്നത്. സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ആജ്ഞാനുവർത്തിയായി പിണറായി മാറിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പിണറായിയെക്കൊണ്ട് കേന്ദ്ര സർക്കാർ ചെയ്യിക്കുന്നത് മകനും മകൾക്കും നേരെ ഇട്ടിരിക്കുന്ന കുരുക്കിന്റെയും കൊളുത്തിന്റെയും പേരിലാണെന്നും കുഴൽനാടൻ ആരോപിച്ചു.

Advertising
Advertising

എല്ലാ വിഷയത്തിലും വലിയ വായിൽ സംസാരിക്കുന്ന മന്ത്രിമാരൊക്കെ മാളത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഴിമതിയെ ന്യായീകരിച്ച് സിപിഎം എന്ന പാർട്ടി ഇല്ലാതാവുന്ന അവസ്ഥയാണ് കേരളത്തിൽ കാണുന്നത്. സിപിഎം അസ്തമിക്കുന്ന നാളുകൾ അടത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News