മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ

സേവനങ്ങൾക്കായി സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്‌സ് വീണാ വിജയന്റെ കമ്പനി വെട്ടിച്ചുവെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു

Update: 2023-08-19 15:11 GMT
Advertising

 മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. സേവനങ്ങൾക്കായി സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്‌സ് വീണാവിജയന്റെ കമ്പനി വെട്ടിച്ചു. 1.72കോടി വാങ്ങിയപ്പോൾ ഒരു സേവനവും നൽകിയിട്ടില്ല എന്നാണ് ടാക്‌സ് വിഭാഗം കണ്ടെത്തിയത്. സേവനം സുതാര്യമായിരുന്നു വെങ്കിൽ 18 ശതമാനം ഐ.ജി.എസ്.ടി അടച്ചതിന്റെ രേഖ ഹാജരാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയെ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ഇപ്പോൾ കണ്ടത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും പോരാട്ടം തുടരുമെന്നും കുഴൽ നാടൻ പറഞ്ഞു.

നിലവിൽ ആരോപണമുയർന്ന തുകയേക്കാൾ കൂടുതൽ തുക വീണാ വിജയൻ പലഘട്ടങ്ങളിലായി കൈപറ്റിയിട്ടുണ്ട്. നിലവിൽ 1.72 കോടി രുപയുടെ ആരോപണമാണ് വീണാവിജയന്റെ കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. അതിന് മുമ്പ് തന്നെ രണ്ട് ഘട്ടങ്ങളിലായി എകദേശം 52 ലക്ഷം രൂപ വീണാ വിജയൻ ശശീധരൻ കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 'എംപവർ ഇന്ത്യ' എന്ന കമ്പനിയിൽ നിന്ന് കൈപറ്റിയിരിക്കുന്നു എന്നതാണ് മാത്യു കുഴൽ നാടന്റെ ആരോപണം.

വീണാ വിജയൻ തന്റെ പേഴ്‌സണൽ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിദേശ പണം സ്വീകരിക്കുന്നുണ്ടെങ്കിൽ സർവീസ് എക്‌സ്‌പോർട്ട് അടയ്ക്കണമെന്നാണ് നിയമം, എന്നാൽ ഈ പുറത്തുനിന്ന് കൈപറ്റിയ പണത്തിൽ സർവീസ് എക്‌സ്‌പോർട്ട് അടച്ചിട്ടില്ല എന്നും മാത്യു ആരോപിച്ചു. സി.പി.എം സംസ്ഥാന നേതൃത്വം വീണവിജയന്റെ കമ്പനിയുടെ സെക്യുരിറ്റി പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പരിഹസിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News