മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; അന്വേഷണ റിപ്പോർട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

യദു തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ കൃത്യമായി അന്വേഷണം നടത്താത്തതിൽ പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു

Update: 2024-10-22 01:51 GMT

തിരുവനന്തപുരം: മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവർ യദു സമർപ്പിച്ച ഹരജി പരിഗണിക്കവെ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു.

യദു തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ കൃത്യമായി അന്വേഷണം നടത്താത്തതിൽ പൊലീസിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്നും മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്ത് കൊണ്ടെന്നും കോടതിയുടെ വിമർശനം ഉണ്ടായിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്നതിൽ തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News