സി.പി.എമ്മിനെതിരെ മാധ്യമ ഗൂഢാലോചന; മറുപടി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് വിജയരാഘവന്‍
സ്വർണ്ണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നെന്നും വിജയരാഘവന്‍ പറഞ്ഞു
Update: 2021-06-30 07:55 GMT
കരിപ്പൂർ സ്വര്‍ണക്കള്ളക്കടത്ത് കേസിൽ പാർട്ടിക്കെതിരെ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. സ്വർണ്ണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റായ പ്രചരണം നടത്താൻ മാധ്യമ ഗൂഢാലോചന നടക്കുന്നു. സി.പി.എമ്മിനെ അക്രമിക്കുകയാണ് ലക്ഷ്യം. അതിന് മറുപടി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുത്. ദുരുദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവന്‍ പാലക്കാട് പറഞ്ഞു.