മീഡിയവൺ എ പ്ലസ് മുദ്ര: പെരിന്തൽമണ്ണയിൽ മൂവായ്യിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു

മൂവായിരത്തോളം വിദ്യാർഥികളാണ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മീഡിയവൺ എ പ്ലസ് മുദ്രക്കായി രജിസ്റ്റർ ചെയ്തത്

Update: 2023-06-07 20:15 GMT

മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള മീഡിയവണിന്റെ ആദരം മലപ്പുറം പെരിന്തൽമണ്ണയിലും സമാപിച്ചു . പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ എ പ്ലസ് മുദ്ര എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മീഡിയവൺ ഡയറക്ടർ കെ.ടി.എം.എ സലാം ഉദ്ഘാടനം ചെയ്തു .

മൂവായിരത്തോളം വിദ്യാർഥികളാണ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച എ പ്ലസ് മുദ്ര മീഡിയവൺ ആദരത്തിനായി രജിസ്റ്റർ ചെയ്തത്. ആദ്യ സെഷനിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും, ഉച്ചക്ക് ശേഷം പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികളെയും ആദരിച്ചു.

Advertising
Advertising

പരിപാടിയുടെ ഭാഗമായി കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ വിദഗ്ധരായ റോജേസ് ജോസ് ,നിഖിൽ മുരളി എന്നിവർ ക്ലാസുകൾ നയിച്ചു. ഇതിനോടകം കോഴിക്കോട് , മലപ്പുറം ജില്ലകളിൽ മീഡിയവൺ എപ്ലസ് മുദ്ര അവാർഡ് ദാന പരിപാടി പൂർത്തിയായി . തൃശൂർ, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിലായി എപ്ലസ് മുദ്ര പരിപടി നടക്കും. ആല്ഫദ എന്ട്രൻസ് അക്കാദമിയും എലാൻസ് ലേർണിംഗ് പ്രൊവൈഡറുമായി സഹകരിച്ചാണ് മീഡിയവണ്‍ എപ്ലസ് മുദ്ര പരിപാടി സംഘടിപ്പിക്കുന്നത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News