മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് 2021 ഇന്ന് വിതരണം ചെയ്യും

ബിസിനസ് ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ പ്രതിഭകൾക്കുള്ള ആദരമാണ് മീഡിയാവൺ ബിസിനസ് എക്‌സലൻസ് അവാർഡ് 2021

Update: 2022-04-03 01:14 GMT
Editor : dibin | By : Web Desk
Advertising

കണ്ണൂർ: മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡ് 2021 ഇന്ന് വിതരണം ചെയ്യും.കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്യുക. പാദരക്ഷാവ്യവസായ രംഗത്തെ വ്യത്യസ്ഥ ബ്രാന്റായ വി.കെ.സി ഗ്രൂപ്പ് സ്ഥാപകൻ വി.കെ.സി മമ്മദ് കോയക്കാണ് ബിസിനസ്സ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്.

ബിസിനസ് ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ പ്രതിഭകൾക്കുള്ള ആദരമാണ് മീഡിയാവൺ ബിസിനസ് എക്‌സലൻസ് അവാർഡ് 2021. കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും. മന്ത്രി എം.വി.ഗോവിന്ദൻ, കണ്ണൂർ മേയർ ടി.ഒ.മോഹനൻ, എംഎൽമാരായ സജീവ് ജോസഫ്, കെ.വി.സുമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മൈജിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി എ. കെ ഷാജിയാണ് ബിസ്സിനസ്സ് മാൻ ഓഫ് ദ ഇയർ. ഫാർമേർസ് ഫ്രഷ് സോൺ സ്ഥാപകനും സി.ഇ.ഒയുമായ പ്രദീപ് പി എസിനാണ് യംഗ് എന്റർ പ്രണർക്കുള്ള പുരസ്‌കാരം.ഐബിസ് ചെയർമാൻ എം രാധാകൃഷ്ണൻ ,റബ് ലെ ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ കെ ഷമീർ ബാബു, ജ്യോതി കെമിക്കൽസ് ഇന്റസ്ട്രീസിന്റെ അമരക്കാരായ ആനീ

പൗലോസ്,വി പി പൗലോസ്, നാസ്‌കോ സിമിന്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി കീരിയിൽ അബ്ദുൾ നാസർ ,ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ,വൈറ്റ് ഫോക്‌സ് ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഓയുമായ ഡോക്ടർ മൻസൂർ അലി ടി എം ,കാമിയോ ഓട്ടോമേഷൻസ് സി.ഇ.ഒ റെജി ബാഹുലേയൻ, എസ്പാൻഷെ എം.ഡി സലാ കെ,ടാൽറോപ് എന്നിവർക്കും മീഡിയാവണിന്റെ വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 2019 ലും 2020ലും മീഡിയവൺ ബിസിനസ് അവാർഡ് പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News