മീഡിയവൺ ലോകകപ്പ് പ്രവചന മത്സരത്തിലെ മെഗാ സമ്മാനങ്ങൾ വിതരണം ചെയ്തു

ആപ്പിൾ ഐഫോൺ- 14 അടക്കം നിരവധി സമ്മാനങ്ങളാണ് വിതരണം ചെയ്തത്. മൂന്ന് ലക്ഷത്തോളം ആളുകളാണ് മീഡിയാവൺ പ്രവചന മത്സരത്തിന്റെ ഭാഗമായത്

Update: 2023-01-11 02:53 GMT

കോഴിക്കോട്: മീഡിയവൺ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള മെഗാ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി ആപ്പിൾ ഐഫോൺ- 14 അടക്കം നിരവധി സമ്മാനങ്ങളാണ് വിതരണം ചെയ്തത്. മൂന്ന് ലക്ഷത്തോളം ആളുകളാണ് മീഡിയാവൺ പ്രവചന മത്സരത്തിന്റെ ഭാഗമായത്. പ്ലെ സ്‌പോർട്‌സാണ് പ്രവചന മത്സരത്തിനാവശ്യമായ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

പ്രവചനാതീതമായി മാറിയ ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് മീഡിയാവൺ ഒരുക്കിയ പ്രവചന മത്സരത്തിൽ ആവേശത്തോടെയാണ് പ്രേക്ഷകർ പങ്കെടുത്തത്.. ഇതിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ മീഡിയാവൺ ഹെഡ്‌കോട്ടേഴ്സിൽ വെച്ച് വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ഐഫോൺ 14 കോഴിക്കോട് വടകര സ്വദേശി അശ്വിൻ കൃഷണയാണ് കരസ്ഥമാക്കിയത്. അൽഹിന്ദ് ഇംഗ്ലീഷ് ചാനൽ സ്റ്റഡി അബ്രോഡ് സ്‌പോൺസർ ചെയ്ത സമ്മാനം ഡയറക്ടർമാരായ അബ്ദുൽ ഗഫൂർ , റോഷൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അശ്വിൻ കൃഷ്ണ പറഞ്ഞു.

Advertising
Advertising

ലോകകപ്പ് നാളുകളിൽ ദിവസേനയുള്ള മത്സരത്തിൽ പങ്കെടുത്ത് മൂന്ന് ലക്ഷത്തോളം ആളുകളാണ്.. മലപ്പുറം സ്വദേശികളായ വി കെ റാഷിദ് , പി ടി കൃഷ്ണപ്രസാദ് , ഫസൽ റഹ്മാൻ , കണ്ണൂർ പാലത്തായിയിലെ സുഫൈൽ പി കെ , കോഴിക്കോട് വട്ടക്കിണർ സ്വദേശിയായ സി ഷാനവാസ് എന്നിവരാണ് രണ്ടാം സമ്മാനമായ സ്മാർട്ട് വാച്ചിന് അർഹരായത് . മൂന്നാം സമ്മാനത്തിന് 10പേരും ,നാലാം സ്ഥാനത്തിന് 34 പേരും അർഹരായി.. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് , മാനേജിങ്ങ് എഡിറ്റർ സി.ദാവൂദ് , ഡിജിറ്റൽ മീഡിയ സോലൂഷൻ എ.ജി.എം ഹസ്‌നൈൻ അഹമദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News