തെരുവു നായ്ക്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ്

ഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ

Update: 2022-09-24 01:13 GMT
Editor : Dibin Gopan | By : Web Desk
Advertising

കൊച്ചി: തെരുവു നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 75 നായ്ക്കളെ പിടികൂടിയാണ് വാക്‌സിൻ നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ.

ആദ്യഘട്ടത്തിൽ 75 നായ്ക്കൾക്ക് വാക്‌സിൻ നൽകാനായി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയക്കായി എ ബി സി സെന്ററുകളിലേക്ക് മാറ്റി. മേയർ എം അനിൽകുമാർ വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തത്.

ഹെൽത്ത് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫിന്റെ നേതൃത്വത്തിൽ കോർപറേഷന്റെ വെറ്ററിനറി ഡോക്ടർമാരും, എ.ബി.സി. പദ്ധതിയിലെ മെഡിക്കൽ ഓഫീസർമാരും രാത്രി വൈകിയും വാക്‌സിനേഷനിൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വരും ദിവസങ്ങളിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് കോർപറേഷൻ തീരുമാനം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News