ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ മെസ്സിയുടെ കൂറ്റന്‍ ചിത്രം; ലോകകപ്പ് ആവേശത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജും

ലയണൽ മെസ്സിയുടെ ചാർട്ട് പേപ്പറിൽ വരച്ച കൂറ്റൻ ചിത്രം അത്ഭുതവും വിസ്മയവും സൃഷ്ടിക്കുകയാണ്

Update: 2022-11-04 02:53 GMT

മൂവാറ്റുപുഴ: ലോകകപ്പ് ആവേശത്തില്‍ എറണാകുളം മൂവാറ്റുപുഴ നിര്‍മല കോളജും. ഫുട്ബോള്‍ ആരാധകരുടെ ഇഷ്ടതാരമായ ലയണല്‍ മെസ്സിയുടെ കൂറ്റന്‍ ചിത്രം വരച്ചാണ് കോളജ് ശ്രദ്ധയാകര്‍ഷിച്ചത്.

ലയണൽ മെസ്സിയുടെ ചാർട്ട് പേപ്പറിൽ വരച്ച കൂറ്റൻ ചിത്രം അത്ഭുതവും വിസ്മയവും സൃഷ്ടിക്കുകയാണ്. നിർമല കോളേജിലെ പൂർവ വിദ്യാർഥിയും ചിത്രകലാ ക്ലബ്ബായ വർണശാലയിലെ അംഗവുമായിരുന്ന അജയ് വി. ജോണാണ് കോളജിന്‍റെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ മെസ്സിയുടെ ചിത്രം ഒരുക്കിയത്. ഒമ്പത് മീറ്റർ വീതിയും 10.8 മീറ്റർ നീളവും ഉള്ള കാൻവാസിലാണ് ചിത്രം വരച്ചിരിക്കുന്നത്. ഉയരത്തിൽ നിന്നു നോക്കിയാൽ മാത്രം ദൃശ്യമാകുന്ന ചിത്രം കാണികളിൽ ഫുട്ബോൾ ആവേശവും നിറക്കുന്നതാണ്. മെസ്സി ആരാധകനായ അജയ് ഒരു വർഷത്തോളം സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.

Advertising
Advertising

മുട്ടത്തോടിന്‍റെ ഉളളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിലും ജേതാവായിട്ടുളള്ള അജയ് വി. ജോൺ മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശിയാണ്. കഴിഞ്ഞ വർഷമാണ് നിർമല കോളേജിൽ നിന്നു അജയ് വി. ജോൺ ബി.കോം പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സി.എം.എ വിദ്യാർഥിയാണ്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News