വോട്ട് ചെയ്ത് മടങ്ങവെ വാഹനാപകടം; എംജിഎം സംസ്ഥാന സെക്രട്ടറി മരിച്ചു

സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്തായിരുന്നു അപകടം.

Update: 2025-12-11 16:55 GMT

പാലക്കാട്‌: വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഭർത്താവുമൊത്ത് മടങ്ങുമ്പോൾ സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്താണ് വാഹനാപകടമുണ്ടായത്. വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകവെ വഴിമധ്യേ മരിക്കുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News