സംസ്ഥാനത്ത് മിൽമ പാൽ വില നാളെ മുതല്‍ കൂടും

മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുക

Update: 2023-04-18 06:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില നാളെ വർധിക്കും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുക. മിൽമ റിച്ചിന്റെ വില 29 രൂപയിൽ നിന്നും 31 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നു. അത് 25 ആയി വർദ്ധിക്കും. മിൽമ ഉത്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന റീ പൊസിഷനിംങ് മിൽമ 2023 എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കുന്നുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പാക്കിംഗ്, ഡിസൈൻ, ഗുണനിലവാരം, വിപണനം എന്നിവയിൽ സമഗ്ര മാറ്റം വരുത്തി ഏകീകരിച്ച് വിപണിയിൽ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് വിലവർദ്ധനയുടെ വാർത്ത പുറത്തേക്ക് വരുന്നത്.

Advertising
Advertising



Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News