ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ; ട്രോളുകളില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

Update: 2021-11-17 04:47 GMT
Editor : Jaisy Thomas | By : Web Desk

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പ്രമേയമായ കുറുപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുറുപ്പിന്‍റെ ഇപ്പോഴത്തെ രൂപം എങ്ങനെയായിരിക്കും എന്നൊക്കെയുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചിത്രവും കുറുപ്പുമായി താരതമ്യപ്പെടുത്തിയുള്ള ട്രോളുകളും വൈറലായിരുന്നു. എവിടെയോ എന്തോ തകരാറ് പോലെ എന്ന അടിക്കുറിപ്പോടെയാണ് ട്രോളുകള്‍ പ്രചരിച്ചത്. എന്നാല്‍ ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ഇപ്പോഴിതാ തന്റെ ചിത്രവും കുറുപ്പിന്റെ ചിത്രവും ചേർത്തുവച്ചുള്ള ട്രോളിനോട് പ്രതികരിക്കുകയാണ് മന്ത്രി. 'ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ... കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് ' - എന്നാണ് മന്ത്രി വിഷയത്തോട് പ്രതികരിച്ചിരിക്കുന്നത്. കുറുപ്പുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സമാനരീതിയില്‍ പ്രചരിച്ചിരുന്നു.

Advertising
Advertising

നവംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 50 കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്. ആദ്യദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ കുറുപ്പ് ലൂസിഫറിന്‍റെ കളക്ഷൻ റെക്കോർഡുകളും പിന്നിലാക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News