'ഹീനമായ സംഭവം'; കോട്ടയത്ത് പെൺകുട്ടിയെ ആക്രമിച്ചവര്‍ക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വാസവൻ

കമൻറ് അടിച്ചത് ചോദ്യം ചെയ്തതിനാണ് പെൺകുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണമുണ്ടായത്

Update: 2022-11-29 08:34 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: പെൺകുട്ടിക്കും സുഹൃത്തിനും എതിരെ ഉണ്ടായ ആക്രമണം ഹീനമായ സംഭവമെന്ന് മന്ത്രി വി.എൻ വാസവൻ. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

കമൻറ് അടിച്ചത് ചോദ്യം ചെയ്തതിനാണ് കോട്ടയത്ത് പെൺകുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണമുണ്ടായത്. മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്. ഇന്നലെ രാത്രി സെൻട്രൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന മറ്റൊരു സുഹൃത്തിന് വസ്ത്രങ്ങൾ നൽകുന്നതിനായി ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു പെൺകുട്ടിയും സുഹൃത്തും. ഇതിനിടയിൽ ഒരു തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി. അവിടെ വച്ച് മൂന്നംഗ സംഘം കമൻറടിച്ചുവെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News