Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചത് സർക്കാരിന്റെ പ്രതികാര നടപടിയെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത ന്യൂനപക്ഷങ്ങളെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്നും വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കണമെന്നും പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു.
'സര്‍ക്കാരിനെ കുറിച്ച് ഞങ്ങള്‍ നേരത്തേ പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് അവര്‍ തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ന്യൂനപക്ഷ സമൂഹത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുവദിച്ചതിന്റെ മൂന്ന് ശതമാനം മാത്രമാണ് ചിലവഴിച്ചത്. ഇപ്പോള്‍ അനുവദിക്കുന്നത് തന്നെ 50 ശതമാനം കുറച്ചിരിക്കുകയാണ്. ഇവിടെയുള്ള ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കണം' - പി.എം.എ സലാം പറഞ്ഞു.
വാർത്ത കാണാം: