കാണാതായ പ്ലസ് വൺ വിദ്യാർത്ഥി വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

കുട്ടിയെ അന്വേഷിച്ച് ബന്ധുക്കള്‍ ആലപ്പുഴയിലടക്കം പോവുകയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2023-09-24 04:29 GMT
Editor : abs | By : Web Desk

തൃശൂർ: കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ആർച്ച(17) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ആർച്ച. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ കാട്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയിൽ അടക്കം ബന്ധുക്കള്‍ പോവുകയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണകാരണം വ്യക്തമല്ല. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. 

Full View



Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News