ആലുവയിൽ നിന്നും കാണാതായ സ്‌കൂൾ കുട്ടികളെ കണ്ടെത്തി
ആലുവ ദേശത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്
Update: 2025-08-10 17:24 GMT
representative image
കൊച്ചി: ആലുവയിൽ നിന്നും കാണാതായ സ്‌കൂൾ കുട്ടികളെ കണ്ടെത്തി. ആലുവ ദേശത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് നാല് മണി മുതലാണ് കുട്ടികളെ കാണാതായത്.
കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല. അതേസമയം നാടുവിടുകയാണെന്ന് ഇവരെഴുത്തിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.