പി.ടി സെവൻ ഉൾക്കാട്ടിൽ; തളയ്ക്കാനുള്ള ദൗത്യം തുടങ്ങി

ഇന്നലെ മയക്കുവെടി വെക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു

Update: 2023-01-22 01:49 GMT
Editor : Lissy P | By : Web Desk

പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി സെവനെ തളയ്ക്കാനുള്ള ദൗത്യം തുടങ്ങി. ആന ഉൾക്കാട്ടിൽ തന്നെയെന്ന് വനം വകുപ്പ് പറയുന്നു.

ദൗത്യ സംഘത്തിലുള്ളത് വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 72  സംഘമാണ്. ആന നിരീക്ഷണത്തിലാണെന്നും മയക്കുവെടി വെക്കാനായി ദൗത്യസംഘം ഉൾക്കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.ഇന്നലെ മയക്കുവെടി വെക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

ധോണിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവൻ  (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതില്‍ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. 

Advertising
Advertising


Full View




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News