'സർക്കസ് കൂടാരത്തിലെ ബഫൂണിനെപ്പോലെ നല്ല അഭിനയമാണ് മോദിയുടേത്'; പരിഹസിച്ച് എം.എം മണി

കുഞ്ഞാങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാൽമതിയെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും എം.എം മണി പറഞ്ഞു.

Update: 2024-02-07 09:42 GMT

 MM Mani

ന്യൂഡൽഹി: സർക്കസ് കൂടാരത്തിലെ ബഫൂണിനെപ്പോലെ നല്ല അഭിനയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് സി.പി.എം നേതാവ് എം.എം മണി. നേരത്തെ കോൺഗ്രസ് ചെയ്തതാണ് ഇപ്പോൾ ബി.ജെ.പിയും ചെയ്യുന്നത്. തങ്ങളുടേതല്ലാത്ത സർക്കാരുള്ള സംസ്ഥാനങ്ങളോട് കോൺഗ്രസും വിവേചനം കാണിച്ചിരുന്നു. അതിൽ കുറ്റബോധമുള്ളതുകൊണ്ടാവും ഇപ്പോൾ സമരത്തിന് വരാത്തത്. കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽമതിയെന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിനായി ഡൽഹിയിലെത്തിയതായിരുന്നു എം.എം മണി.

Advertising
Advertising

സമരം വൈകിപ്പോയെന്ന് അഭിപ്രായമില്ല. സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനത്തിന് എതിരെയാണ് സമരം. ബി.ജെ.പി വീണ്ടും അധികാരത്തിലെത്താതിരിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ കൂട്ടായി പ്രവർത്തിക്കണം. ഒരുമിച്ച് നിന്നാൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനാവും. ഇടതുപക്ഷം എക്കാലവും അത്തരം നീക്കങ്ങൾക്ക് ശക്തിപകരുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും എം.എം മണി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News