തുടക്കം 'വൺ ഇന്ത്യ വൺ പെൻഷൻ', പിന്നെ 'ട്വന്റി20 ഫാൻസ്', ഇപ്പോൾ പേര് 'മോദി ഫാൻസ് കേരള' !

അരാഷ്ട്രീയ പേരുകളിൽ ഗ്രൂപ്പ് തുടങ്ങി ഫോളോവേഴ്‌സിനെ കൂട്ടിയ ശേഷം 'വിശ്വരൂപം' കാണിക്കുന്നതാണ് ഇത്തരം വിരുതൻമരുടെ പണി.

Update: 2021-10-01 03:59 GMT
Editor : Suhail | By : Web Desk
Advertising

ആൾമാറാട്ടം നടത്തി ഫോളോവേഴ്‌സിനെ കൂട്ടി 'മോദി സപ്പോർട്ട് കേരള' ഫേസ്ബുക്ക് ഗ്രൂപ്പ്. അരാഷ്ട്രീയ പേരുകളിൽ ഗ്രൂപ്പ് തുടങ്ങി ഫോളോവേഴ്‌സിനെ കൂട്ടിയ ശേഷം 'വിശ്വരൂപം' കാണിക്കുന്നതാണ് ഇത്തരം വിരുതൻമരുടെ പണിയെന്നാണ് ആരോപണം.

അര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള 'മോദി സപ്പോർട്ട് കേരള' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററിയിലാണ് തട്ടിപ്പ് വ്യക്തമായത്. 'വൺ ഇന്ത്യ വൺ പെൻഷൻ' പേരിൽ 2020 ജനുവരി പതിനൊന്നിനാണ് ഗ്രൂപ്പ് തുടങ്ങുന്നത്. തുടർന്ന് അരാഷ്ട്രീയവാദികളുടെ രാഷ്ട്രീയ പാർട്ടിയായ 'ട്വന്റി൨൦' തരംഗം തുടങ്ങിയ കാലത്ത് ഗ്രൂപ്പിന്റെ പേര് മാർച്ച് 28ന് 'ട്വന്റി20 ഒ.ഐ.ഒപി ഫാൻസ്' എന്നാക്കി പേര്. രണ്ടു മാസത്തിന് ശേഷം പേര് 'ട്വിന്റി20 കേരള ലവേഴ്‌സ്' എന്നാക്കി മാറ്റി.

കേരളത്തിൽ ട്വന്റി20 ജ്വരം അവസാനിച്ചെന്ന തോന്നലിൽ ഗ്രൂപ്പിന്റെ പേര് ഈ വർഷം ആഗസ്റ്റിൽ വീണ്ടും 'വൺ ഇന്ത്യ വൺ പെൻഷൻ' എന്നാക്കി മാറ്റി. ഏറ്റവും ഒടുവിലാണ് ഗ്രൂപ്പ് 'മോദി സപ്പോർട്ട് കേരള എന്നായി രൂപാന്തരപ്പെട്ടത്.

കണ്ണന്‍ പി.കെ എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് ഗ്രൂപ്പിന്‍റെ കള്ളക്കളി ചൂണ്ടിക്കാട്ടി നേരത്തെ പോസ്റ്റിട്ടത്. പട്ടാളക്കാരുടെ പേരില്‍ പേജ് തുടങ്ങി, സംഘപരിവാര്‍ നേതാക്കളുടെ പേരിലേക്ക് പേജ് മാറ്റുന്നത് മുമ്പും നടന്നിട്ടുണ്ടെന്ന് ഇദ്ദേഹം കുറിക്കുന്നു. ഗ്രൂപ്പിന്റെ ആൾമാറാട്ട കഥ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിത്തീർന്നിട്ടുണ്ട്.


 





ഫേസ്ബുക്ക് കുറിപ്പ്:

53200ലോളം പേർ അംഗമായുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് Modi Support Kerala. നിലവിൽ ഇത് ഒരു പ്രൈവറ്റ് ഗ്രൂപ്പായാണ് പ്രവർത്തിക്കുന്നത്. ഒരു എം.എൽ.എ പോലുമില്ലാത്ത നമ്മുടെ കേരളത്തിൽ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ കൂട്ടായ്മകൾക്ക് എങ്ങനെയാണ് ഇത്രയധികം ഫോളോവേഴ്സിനെ ലഭിക്കുന്നതെങ്ങനെയെന്നത് മനസ്സിലാക്കണമെങ്കിൽ Modi Support Kerala ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററി പരിശോധിച്ചാൽ മാത്രം മതിയാകും.

2019 ഡിസംബർ14നാണ് ഈ ഗ്രൂപ്പ് നിർമ്മിച്ചതെന്ന് ഗ്രൂപ്പ് ഹിസ്റ്ററി നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. പക്ഷേ അന്ന് ആ ഗ്രൂപ്പിന്റെ പേര് Modi Support Kerala എന്നായിരുന്നില്ല, മറിച്ച്‌ അക്കാലത്ത് കേരളത്തിൽ രൂപം കൊണ്ട അരാഷ്ട്രീയ കൂട്ടായ്മയായ ONE INDIA ONE PENSION KERALAയുടെ പേരിലായിരുന്നു. അരാഷ്ട്രീയവാദികളുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഫോളോവേഴ്സിനെ വാരിക്കൂട്ടിയ ഈ ഗ്രൂപ്പ് 2021 ആരംഭത്തിൽ മറ്റൊരു അരാഷ്ട്രീയവാദ കൂട്ടായ്മയായ Twenty20യിലേക്ക് പുനർനാമകരണം ചെയ്യുകയായിരുന്നു. 2021 മാർച്ച് 28ന് Twenty20 Oiop Fans എന്നും മെയ് 8ന് TWENTY 20 KERALA LOVERS എന്നും പേരുകളിൽ മാറ്റം വരുത്തിയ ഗ്രൂപ്പ് TWENTY 20ക്ക് കേരളത്തിൽ പഴയത് പോലെ ക്ലച്ച് പിടിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആഗസ്റ്റ് 5ന് വീണ്ടും ONE INDIA ONE PENSION KERALA എന്ന പേരിലേക്ക് ഘർ വാപസി നടത്തുകയായിരുന്നു.

അരാഷ്ട്രീയവാദികളായ അമ്പതിനായിരത്തിലേറെ പേരെ അംഗങ്ങളാക്കിയ ശേഷം ഈ ഗ്രൂപ്പ് തങ്ങളുടെ വിശ്വരൂപം പ്രകടിപ്പിച്ചു കൊണ്ട് Modi Support Kerala എന്ന പേരിലേക്ക് മാറിയത് സെപ്‌തംബർ 29നായിരുന്നു. ഈ പോസ്റ്റ് എഴുതുന്ന സമയത്ത് 53,188 പേരാണ് ഗ്രൂപ്പിൽ അംഗങ്ങളായി മാറിയത്. OIOP പരമായ (One India One Pension) കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുക എന്ന ഗ്രൂപ്പ് നിയമാവലിയിലെ പഴയ നിബന്ധന ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നുണ്ട്.

പട്ടാളക്കാരുടെ പേരിൽ പേജുകളുണ്ടാക്കി ലൈക്ക് നേടിയ ശേഷം സംഘപരിവാർ നേതാക്കന്മാരുടെ പേരിലേക്ക് പുനർ നാമകരണം ചെയ്ത ചരിത്രമുള്ള സംഘപരിവാർ സൈബർ ടീമിൽ നിന്നും ഇത്തരം ചെറ്റത്തരങ്ങൾ ഇനിയും പ്രതീക്ഷിക്കാം.

Full View


 

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News