'വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുള്ള അധികാരമില്ല'; കൈയൊഴിഞ്ഞ് കേന്ദ്രം

രാജ്യാന്തരതലത്തിൽ മാർക്കറ്റിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് വിമാനടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നതെന്നു കേന്ദ്രം

Update: 2023-11-10 09:17 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വിമാനക്കൂലി നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നാണു കോടതിയിൽ നൽകിയ വിശദീകരണം.

എയർ കോർപറേഷൻ നിയമം പിൻവലിച്ചതോടെ സർക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായിരിക്കുകയാണെന്നു കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി. സേവനങ്ങളുടെ സ്വഭാവവും പ്രവർത്തനച്ചെലവും കണക്കിലെടുത്താണ് താരിഫ് നിശ്ചയിക്കുന്നത്. ഓരോ എയർലൈൻ കമ്പനികൾക്കും അവരുടെ പ്രവർത്തനച്ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കാൻ അധികാരമുണ്ടെന്നും ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ടിക്കറ്റ് നിരക്ക് വർധനയിൽ കണ്ണടക്കുകയല്ലെന്നും കേന്ദ്രം പറഞ്ഞു. പ്രത്യേക ശ്രദ്ധ വേണ്ട സമയത്ത് കേന്ദ്രം ഇടപെടുന്നുണ്ട്. എയർലൈനുകളുടെ നിയമവിരുദ്ധ നടപടികൾ കോംപെറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കൃത്യമായി പരിശോധിക്കും. രാജ്യാന്തരതലത്തിൽ മാർക്കറ്റിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് വിമാനടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം മാർക്കറ്റ് വലിയ തിരിച്ചുവരവുകൾ നടത്തുകയാണ്. ആഭ്യന്തര എയർലൈനുകൾ വെബ്‌സൈറ്റിൽ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിക്കാറുണ്ട്. മൂന്നുമാസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. അവസാന നിമിഷം ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴാണ് നിരക്ക് കൂടുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Summary: The central government clarified its position in the High Court on the air ticket fare hike. The explanation given to the court was that the Center does not have the authority to regulate the air fares

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News