മണിപ്പൂരിലെ കൂട്ടക്കൊലക്ക് മോദി കാവലിരിക്കുന്നു: റസാഖ് പാലേരി

മണിപ്പൂർ ശാന്തമാകണമെന്ന് ബിജെപി ആ​ഗ്രഹിക്കാത്തതുകൊണ്ടാണ് ഒരുതവണ പോലും അവിടെ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാവാത്തതെന്ന് റസാഖ് പാലേരി പറഞ്ഞു.

Update: 2024-11-19 12:08 GMT

തിരുവനന്തപുരം : ഒന്നര വർഷമായി മണിപ്പൂരിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങൾക്ക് നിശബ്ദനായി കാവലിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. നൂറുകണക്കിന് മനുഷ്യർ കൊലചെയ്യപ്പെട്ടിട്ടും അക്രമികൾക്ക് കടിഞ്ഞാണിടാൻ ബിജെപി സർക്കാർ ശ്രമിക്കുന്നില്ല. സംഘർഷം തുടങ്ങിയതിനു ശേഷം മുന്നൂറിലധികം ചർച്ചുകളാണ് മണിപ്പൂരിൽ തകർക്കപ്പെട്ടത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിച്ചുക്കൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിനു മനുഷ്യർ ദുരിതബാധിതരായി ക്യാമ്പുകളിൽ അഭയാർഥികളായി കഴിഞ്ഞിട്ടും പ്രധാനമന്ത്രി ഒരുതവണ പോലും മണിപ്പൂർ സന്ദർശിച്ചിട്ടില്ല.

Advertising
Advertising

മണിപ്പൂർ ശാന്തമാകണമെന്ന് ബിജെപി ആഗ്രഹിക്കാത്തതുകൊണ്ടാണ് പ്രധാനമന്ത്രി ഈ നിലപാട് സ്വീകരിക്കുന്നത്. ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണത്തിൽ സംഘപരിവാർ തന്ത്രപരമായ കാപട്യം പുലർത്തുകയാണ്. വംശീയ പ്രത്യയശാസ്ത്രവാദികളായ സംഘ്പരിവാറിന് ഒരിക്കലും ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമായി മണിപ്പൂർ മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടമായി മാറിയിട്ടും വംശീയ അജണ്ടകൾക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ കഴിയാത്ത ഇടുങ്ങിയ മനസ്ഥിതിക്കാരാണ് സംഘ്പരിവാർ എന്ന് വീണ്ടും തെളിയുകയാണ്. നാടിനെ നശിപ്പിക്കുന്ന ഈ ദുഃശ്ശക്തിക്കെതിരെ ജനാധിപത്യവാദികളുടെ ശക്തമായ പോരാട്ടം ഉയർന്നു വരേണ്ടതുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News