അവസാനം വരെ ഉമാ തോമസ് ലീഡ് നിലനിർത്തുമെന്ന് മുഹമ്മദ് ഷിയാസ്

വോട്ടെണ്ണലിന്‍റെ തുടക്കം മുതലേ ഉമയ്ക്കായിരുന്നു ലീഡ്

Update: 2022-06-03 03:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: തുടക്കം മുതൽ അവസാനം വരെ ഉമാ തോമസ് ലീഡ് നിലനിർത്തുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണലിന്‍റെ തുടക്കം മുതലേ ഉമയ്ക്കായിരുന്നു ലീഡ്. അത് ഇതുവരെ താഴെപ്പോയിട്ടില്ല. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇവിഎം രണ്ടാം റൗണ്ടാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.

നല്ല വിജയമുണ്ടാകുമെന്ന് വോട്ടെണ്ണലിനു മുന്‍പേ പ്രതികരിച്ചിരുന്നു. പോളിങ് ശതമാനത്തിൽ കുറവുണ്ടായെന്ന് വിശ്വസിക്കുന്നില്ല. മരിച്ചവരുടെ പേര് പട്ടികയിൽ നിന്നൊഴിവാക്കത്തതും 20-20 അനുഭാവികളുടെ വോട്ട് രേഖപ്പെടുത്താത്തതും കുറവുണ്ടാക്കിയിട്ടുണ്ട്. ഇതിലൊന്നും ആശങ്കയില്ല. തൃക്കാക്കര കൈവിടില്ല എന്ന് തന്നെയാണ് വിശ്വാസമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News