കെ.പി.എ.സി ലളിതയുമായുള്ളത് ഒരുപാട് വർഷത്തെ പരിചയവും ബന്ധവും; മോഹൻലാൽ

തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്തിമോപചാരം അർപ്പിച്ചത്

Update: 2022-02-23 01:17 GMT
Editor : ലിസി. പി | By : Web Desk

അന്തരിച്ച നടി കെ.പി.എ.സി ലളിതക്ക് അന്തിമോപചാരമർപ്പിച്ച് നടൻ മോഹൻലാൽ. മൃതദേഹം പൊതുദർശനത്തിന് വെച്ച തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്തിമോപചാരം അർപ്പിച്ചത്.

കെ.പി.എ.സി ലളിതയുമായി ഒരുപാട് വർഷത്തെ പരിചയവും ബന്ധവുമാണുണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. കുറച്ച് സിനിമകളിലേ അമ്മയും മകനുമായി വേഷമിട്ടത്. എന്നാൽ ഒരുപാട് നല്ല സിനിമകളിൽ ഒരുമിച്ചഭിനയിക്കാൻ സാധിച്ചു. അഭിനയത്തിനപ്പുറത്തേക്ക് നല്ലൊരു വ്യക്തിബന്ധവുമുണ്ടായിരുന്നെന്ന് മോഹൻലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ഫടികം, മണിചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, വിയറ്റ്‌നാം കോളനി, മാടമ്പി, പട്ടണ പ്രവേശം, ഭരതം, സ്‌നേഹവീട്, തച്ചോളി വർഗീസ് ചേകവർ, രസതന്ത്രം, ലൈഫ് ഈസ്ബ്യൂട്ടിഫുൾ, ഇട്ടിമാണി തുടങ്ങി ഒട്ടേറെ സിനിമകളിൽ കെ.പി.എ.സി ലളിതയും മോഹൻലാലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News