'ഇത് ഈ യാത്രയിൽ എന്നോടൊപ്പം നടന്ന എല്ലാവർക്കുമുള്ള അംഗീകാരം'; ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ മോഹൻലാൽ

ചലച്ചിത്ര മേഖലക്ക് നൽകിയ സമ​ഗ്ര സംഭാവനക്കാണ് മോഹൻലാലിന് ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചത്

Update: 2025-09-20 16:39 GMT

കൊച്ചി: ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്ന് നടൻ മോഹൻലാൽ. പുരസ്‌കാരം ഈ യാത്രയിൽ തന്നോടൊപ്പം നടന്ന എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

''ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ഞാൻ വളരെയധികം വിനയാന്വിതനാണ്. ഈ അംഗീകാരം എനിക്ക് മാത്രമുള്ളതല്ല, ഈ യാത്രയിൽ എന്നോടൊപ്പം നടന്ന എല്ലാവർക്കുമുള്ളതാണ്. എന്റെ കുടുംബം, പ്രേക്ഷകർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ അങ്ങനെ എല്ലാവർക്കും. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. ഈ അംഗീകാരം നന്ദിയോടെ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങുന്നു''- മോഹൻലാൽ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News