മോന്‍സന്‍റെ കൂട്ടാളി സന്തോഷും തട്ടിപ്പുവീരന്‍; പലരില്‍ നിന്നായി തട്ടിയെടുത്തത് രണ്ട് കോടിയിലധികം രൂപ

കിളിമാനൂരില്‍ സന്തോഷ് താമസിച്ച വീടിന് സമീപത്തുള്ള സ്ത്രീയാണ് സുജാത. ഇവരില്‍ നിന്ന് പല തവണയായി 29 ലക്ഷത്തോളം രൂപ സന്തോഷ് വാങ്ങിയിരുന്നു

Update: 2021-09-29 08:02 GMT

മോന്‍സന്‍റെ കൂട്ടാളിയായ സന്തോഷ് തിരുവനന്തപുരത്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയതായി പരാതി. രണ്ട് കോടിയിലധികം രൂപ വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നാണ് ആരോപണം.

കിളിമാനൂരില്‍ സന്തോഷ് താമസിച്ച വീടിന് സമീപത്തുള്ള സ്ത്രീയാണ് സുജാത. ഇവരില്‍ നിന്ന് പല തവണയായി 29 ലക്ഷത്തോളം രൂപ സന്തോഷ് വാങ്ങിയിരുന്നു. ഇതിന് രേഖയായി ചെക്കുകളും നല്‍കി. പലവട്ടം പണം തിരികെ ലഭിക്കുന്നതിനായി സന്തോഷിനെ സമീപിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്ന് സുജാത പറഞ്ഞു.

കിളിമാനൂര്‍ ഭാഗത്ത് ഇങ്ങനെ പലരില്‍ നിന്നായി 2 കോടിയോളം രൂപയാണ് സന്തോഷ് കൈക്കലാക്കിയത്. മോന്‍സന്‍റെ കയ്യില്‍ നിന്നും ശേഖരിച്ച പുരാവസ്തുക്കളും നാണയങ്ങളും കാട്ടിയായിരുന്നു സുഹൃത്തുക്കളില്‍ നിന്നടക്കം പണം വാങ്ങിയത്. പിന്നീട് പലരും പണം തിരികെ ആവശ്യപ്പെട്ടതോടെ സന്തോഷ് കുടുംബവുമായി നാട് വിടുകയായിരുന്നു. അതേസമയം മോന്‍സന്‍റെ കൈവശമുള്ള ഭൂരിഭാഗം പുരാവസ്തുക്കളും തന്‍റേതാണെന്നും ഈ വകയില്‍ രണ്ട് കോടിയോളം രൂപ മോന്‍സണ്‍ തരാനുണ്ടെന്നുമാണ് സന്തോഷിന്‍റെ വാദം. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News